ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിനുള്ളിൽ മൃതദേഹം. പരിക്കേറ്റ നിലയിൽ സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്തി. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലിസ്നഹൾ റോഡിലുള്ള വീട്ടിൽ ആക്രമണം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ എത്തിയതായിരുന്നു പോലീസ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൗമാരക്കാരന്റെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

