ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം പ്രൗഡഗംഭീരമായി. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനിൽ പോൾ അദ്ധ്യക്ഷനായി.
പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതവും,സെക്രട്ടറി ക്ലിന്റോ തോമസ് നന്ദിയും പറഞ്ഞു. യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു ജോസഫ് തോട്ടപ്പള്ളി ( യു.കെ), ട്രഷറർ ഷൈബു കൊച്ചിൻ ( അയർലണ്ട് ), ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ, ഗ്ലോബൽ ആർട്സ് & കൾച്ചറൽ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്,ലിധീഷ് രാജ് ( യു. കെ),മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലൻഡ് പ്രൊവിൻസ് സെക്രട്ടറി റോയി പേരയിൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post

