ഡബ്ലിൻ: അയർലൻഡ് മലയാളികൾക്ക് അഭിമാനമായി കൊച്ചുമിടുക്കൻ. മൊണാക്കോയിൽ നടക്കുന്ന യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിനെ പ്രതിനിധീകരിക്കുകയാണ് മലയാളിയായ എയ്ഡൻ ബോബി. വെക്സ്ഫോർഡിൽ താമസിക്കുന്ന ബോബി തോമസ്- സിബി ബേബി ദമ്പതികളുടെ മകനാണ് എയ്ഡൻ ബോബി.
ചെറുപ്രായത്തിൽ തന്നെ ചെസിൽ വലിയ നേട്ടങ്ങളാണ് എയ്ഡൻ സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ചെസ് ടൂർണമെന്റുകളിൽ ഇതിനോടകം തന്നെ എയ്ഡൻ ചാമ്പ്യൻ ആയിട്ടുണ്ട്. സഹോദരി എയ്ഞ്ചൽ ബോബിയും നിരവധി ചെസ് മത്സരങ്ങളിൽ പങ്കുകൊണ്ടിട്ടുണ്ട്. യംഗ് മാസ്റ്റേഴ്സ് ആകുകയാണ് ഇരുവരുടെയും ലക്ഷ്യം.
Discussion about this post

