ഡബ്ലിൻ: ഡബ്ലിനിൽ ഹബ്ബ് നിലനിർത്താനുള്ള മന്ന ഡ്രോണിന്റെ പദ്ധതികൾക്ക് തിരിച്ചടി. ഹബ്ബ് നിലനിർത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഫിൻഗൽ കൗണ്ടി കൗൺസിൽ നിർത്തിവച്ചു. പ്രദേശവാസികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് കൗൺസിലിന്റെ നടപടി. ഡബ്ലിൻ 15 ലെ കൂൾമൈൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് മന്ന ഡ്രോൺ ഹബ്ബിന് പദ്ധതിയിടുന്നത്.
ഹബ്ബ് ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഇതിന് പുറമേ സ്വകാര്യതാ ലംഘനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് 90 ഓളം പരാതികൾ ആണ് കൗണ്ടി കൗൺസിലിന് ലഭിച്ചിട്ടുള്ളത്. ഇത് പരിഗണിച്ച കൗൺസിൽ അനുമതി നിഷേധിക്കുകയായിരുന്നു.
Discussion about this post

