കോർക്ക്: കൗണ്ടിയിൽ സംഭരണശാല സജ്ജീകരിക്കാനുള്ള വെസ്റ്റ് കോർക്കിലെ പ്രമുഖ വിസ്കി നിർമ്മാതാക്കളുടെ നീക്കത്തിന് തിരിച്ചടി. പദ്ധതിയ്ക്കായുള്ള അനുമതി ആസൂത്രണ കമ്മീഷൻ നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്.
വെസ്റ്റ് കോർക്ക് ഡിസ്റ്റിലറീസാണ് സംഭരണത്തിന് അനുമതി ആവശ്യപ്പെട്ട് ആസൂത്രണ കമ്മീഷനെ സമീപിച്ചത്. നൊഹോവലിലെ ബല്ലിന്റീലാനിഗിൽ സംഭരണശാല നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. ഇതിന് കോർക്ക് കൗണ്ടി കൗൺസിലിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. സംഭരണശാലയിൽ തീപിടിത്തം ഉണ്ടായാൽ വലിയ പ്രത്യാഘാതങ്ങൾ ആയിരിക്കും ഉണ്ടാകുക. ഇത് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
Discussion about this post

