വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 43 കാരിയായ യെവെറ്റ ഡൊണോവലോവയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ 40 വയസ്സുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് ആറേ കാലോടെ ഗ്രേഞ്ച് ഹൈറ്റ്സ് ഹൗസിംഗ് എസ്റ്റേറ്റിലെ വീട്ടിൽ വച്ചായിരുന്നു 43 വയസ്സുള്ള യെവെറ്റയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. 40 വയസ്സുള്ള പ്രതി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

