ഡബ്ലിൻ: ഇന്ധനവില വർധനവ് ഉയർത്തുന്ന പ്രതിസന്ധി മറികടക്കാനായുള്ള സർക്കാരിന്റെ ഏറ്റവും പുതിയ പിന്തുണനാ പാക്കേജിൽ നിർമ്മാണ മേഖലയെയും ഉൾപ്പെടുത്തും. ധനമന്ത്രി സൈമൺ ഹാരിസ് ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ തവണത്തെ പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ നിർമ്മാണ മേഖലയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പാക്കേജിൽ മേഖലയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
നിർമ്മാണ മേഖലയ്ക്ക് പുറമേ കൃഷി, ക്വാറി, ചരക്ക് നീക്കം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളെയും ലക്ഷ്യമിട്ടുള്ളതായിരിക്കും പുതിയ പദ്ധതി. ഇന്ധന വില വർധനവ് നിർമ്മാണ മേഖലയെ പിന്നോട്ടടിക്കുന്നുണ്ട്. ഇത് സർക്കാരിന്റെ ഭവന ലക്ഷ്യത്തെയുൾപ്പെടെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് തീരുമാനം.

