ഡബ്ലിൻ: അയർലൻഡിലെ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ന്യൂനമർദ്ദമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം ആകുന്നത്.
കഴിഞ്ഞ ആഴ്ച അയർലൻഡിന് മുകളിലായി ഉയർന്ന മർദ്ദം നിലനിന്നിരുന്നു. ഇതിന്റെ സ്വാധീന ഫലമായിട്ടാണ് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെട്ടിരുന്നത്. വിനോദസഞ്ചാരികൾക്കും മറ്റും അനുകൂലം ആയിരുന്നു ഈ കാലാവസ്ഥ. എന്നാൽ ഉയർന്ന മർദ്ദത്തെ തെക്കൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദം തള്ളിമാറ്റും. ഇത് രാജ്യത്ത് വീണ്ടും മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകും.
Discussion about this post

