ഡബ്ലിൻ: അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പിന് ഇരയായി അയർലൻഡിലെ മുതിർന്നവർ. രാജ്യത്ത് മൂന്നിൽ ഒരാൾ വീതം തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. സെൻട്രൽ ബാങ്കിന്റെ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. തട്ടിപ്പിന് ഇരയായ മൂന്നിൽ രണ്ട് പേർക്കും പണം നഷ്ടമായതായും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ചെറിയ തുകകളാണ് തട്ടിപ്പിനെ തുടർന്ന് ഇരകൾക്ക് നഷ്ടമാകുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. 39 ശതമാനം പേർക്കും 249 യൂറോയിൽ താഴെ തുകയാണ് നഷ്ടമായിട്ടുള്ളത്. 2024 ഡിസംബർ മുതൽ 2025 ജനുവരിവരെ ആയിരുന്നു ബാങ്കിന്റെ ഗവേഷണം. മൂവായിരം പേർ ഗവേഷണത്തിന്റെ ഭാഗമായി.
Discussion about this post

