ഡബ്ലിൻ: അർട്ടാനിലെ വീട്ടിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ്. 60 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 12.30 ഓടെ ആയിരുന്നു സംഭവം. 30 വയസ്സുകാരനാണ് മരിച്ചത്.
അർട്ടാനിലെ ബ്രൂക്ക്വുഡ് ഹൈറ്റ്സിലെ വീട്ടിൽ നിന്നും പോലീസിന് യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അടിയന്തിര സേവനങ്ങൾ യുവാവിന് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് വച്ച് 60 കാരനെ അറസ്റ്റ് ചെയ്തു.
Discussion about this post

