ഡബ്ലിൻ: അയർലൻഡിൽ ഇളയരാജയുടെ സംഗീത പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വ്യാഴാഴ്ച മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ജൂൺ 26 നാണ് ഇളയരാജയുടെ സംഗീത പരിപാടി.
ബ്രൈറ്റ് എഎംജെ എന്റർടൈൻമെന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇളയരാജയ്ക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ഗായിക ശ്വേത മോഹനും ഉണ്ടാകും. ഡബ്ലിൻ കൺവെൻഷൻ സെന്ററിലാണ് സംഗീത നിശ നടക്കുന്നത്. https://bright-amj.web.app/ ഈ ലിങ്കിൽ കയറി ടിക്കറ്റുകൾ സ്വന്തമാക്കാം.
Discussion about this post

