ന്യൂഡൽഹി : പ്രധാനമന്ത്രിയെ അവഹേളിച്ച സംഭവത്തിൽ മീഡിയ വൺ ചാനലിനും , മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസിനുമെതിരെ കേസ്. ഭാരതീയ ന്യായ സംഹിത 192/356(2) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ജിമ്മിയ്ക്കും, മീഡിയ വണ്ണിനുമെതിരെ ചുമത്തിയിരിക്കുന്നത്.
ഡൽഹി സ്പെഷ്യൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഡൽഹി സ്വദേശി ദേധ, മലയാളിയായ പ്രസന്നൻ പിള്ള എന്നിവരാണ് പരാതി നൽകിയിരിക്കുന്നത് . മീഡിയ വണ്ണീൽ നടന്ന പരിപാടിയ്ക്കിടെ ജിമ്മി പ്രധാനമന്ത്രിയെ ‘ ചാണക തലയൻ ‘ എന്ന വിളിച്ച് അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .
രാഷ്ട്രീയവ്യത്യാസനങ്ങൾ മാന്യമായാണ് പ്രകടിപ്പിക്കേണ്ടത്. മാധ്യമപ്രവർത്തനം സത്യസന്ധമായി ചെയ്യേണ്ടതാണ് . അത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള രീതിയിലാകരുത്. ലോകം മുഴുവൻ ആദരിക്കുന്ന പ്രധാനമന്ത്രിയെ ഇത്തരത്തിൽ അവഹേളിക്കുന്നത് എന്തുതരം ജേർണലിസമാണെന്നും പരാതിക്കാരനായ പ്രസന്നൻ പിള്ള ചോദിച്ചു.

