ഡബ്ലിൻ: അയർലൻഡിൽ കാർഡ് ടാപ്പിംഗ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. വരും നാളുകളിൽ ഇത്തരം തട്ടിപ്പ് വർധിക്കുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകി. കാർഡ് പേയ്മെന്റുകൾ നടത്തുമ്പോൾ അമിതമായ നിരക്ക് ഈടാക്കുന്നതാണ് ഈ തട്ടിപ്പ് രീതി.
കാർഡ് ടാപ്പിംഗ് തട്ടിപ്പിൽ ഒരു തുക ഉപഭോക്താവിനോട് ആവശ്യപ്പെടും. എന്നാൽ ഇതിനെക്കാൾ ഉയർന്ന തുക ആയിരിക്കും കാർഡ് ടെർമിനലിൽ രേഖപ്പെടുക. തിരക്കുള്ള സാഹചര്യമാണെങ്കിൽ ഉപഭോക്താക്കൾ ഇത് ശ്രദ്ധിക്കാതെ പണമടയ്ക്കും. എന്നാൽ തുക പരിശോധിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

