ഡബ്ലിൻ: റോഡുകളിലെ ബ്ലാക്ക് ഐസിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി പോലീസ്. വാഹനം ഓടിയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധവേണമെന്നും അല്ലെങ്കിൽ അപകടം സംഭവിക്കാമെന്നും പോലീസ് വ്യക്തമാക്കി. റോഡുകളിൽ രൂപപ്പെടുന്ന നേർത്ത ഐസ് പാളികളാണ് ബ്ലാക്ക് ഐസ്. ഇതിൽ വാഹനം തെന്നി അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിലവിലെ സാഹചര്യത്തിൽ എല്ലാ റോഡുകളിലും ഐസ് ഉണ്ടാകാമെന്ന് പോലീസ് അറിയിച്ചു. അതിനാൽ വേഗത കുറച്ച് മാത്രമേ വാഹനം ഓടിക്കാവൂ. വിൻഡോയും കണ്ണാടിയുമെല്ലാം വൃത്തിയാക്കണം. റോഡ് തിളക്കമുള്ളതായി കാണപ്പെട്ടാൽ അതിനർത്ഥം ബ്ലാക്ക് ഐസ് രൂപപ്പെട്ടുവെന്നാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post

