കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 40 വയസ്സുള്ള യുവാവ് മരിച്ചു.
ഡ്രോമഡീസിർട്ടിന് സമീപമുള്ള എൻ22 ൽ വൈകുന്നേരം ഏകദേശം 6:40 ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
40 കാരൻ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 40 കാരന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

