ഡബ്ലിൻ: 53 കാരനെ കൊലപ്പെടുത്തിയ കേസിൽ 19 കാരനെതിരെ കുറ്റം ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതി വാറൻ ഒ ടൂളിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 19 കാരനെ കോടതിയിൽ ഹാജരാക്കിയത്.
53 വയസ്സുള്ള ബാൽഗാഡി സ്വദേശി ജെയിംസ് ജെയ്ക്ക് ബെർണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു 53 കാരൻ ദാരുണമായി കൊല്ലപ്പെട്ടത്.
Discussion about this post

