ഡബ്ലിൻ: വിൽപ്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ വില കുറച്ച് അയർലൻഡിലെ പ്രമുഖ സൂപ്പർമാർക്കറ്റായ സൂപ്പർവാലു. 500 ലധികം സാധനങ്ങൾക്കാണ് കഴിഞ്ഞ ദിവസം വില കുറച്ചത്. വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സൂപ്പർവാലുവിന്റെ നടപടി.
ഉപഭോക്താക്കൾക്ക് ആഴ്ചയിൽ 20 യൂറോവരെ ലാഭിക്കാൻ കഴിയുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർവാലുവിന്റെ റിയൽ റിവാർഡ് വൗച്ചറുകൾ ഉള്ളവർക്ക് 33 യൂറോ വരെ പ്രതിവാരം ലാഭിക്കാൻ കഴിയും. പഴം, പച്ചക്കറി, പാലുൽപ്പന്നങ്ങൾ, മാംസം, നാപ്കിനുകൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ഫയർലൈറ്ററുകൾ, ചായ, കാപ്പി, ഓറഞ്ച് ജ്യൂസ്, പാർമ ഹാം, സൂപ്പുകൾ, ബിൻ ബാഗുകൾ, ബിസ്ക്കറ്റുകൾ തുടങ്ങിയവ വിലകുറച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. അയർലൻഡിൽ ജീവിത ചിലവ് വർധിക്കുന്നതാണ് സാധനങ്ങൾക്ക് വില കുറയ്ക്കാൻ പ്രേരിപ്പിച്ചത് എന്നാണ് അധികൃതർ അറിയിക്കുന്നത്.

