ഡബ്ലിൻ: യാത്രികർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യം ഒരുക്കി ഡബ്ലിൻ വിമാനത്താവള അധികൃതർ. ടെർമിനൽ ഒന്നിൽ കൂടുതൽ ബെഞ്ചുകൾ സ്ഥാപിച്ചു. യാത്രികരിൽ ഒരാളിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അധികൃതർ കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്.
റയാൻഎയർ ഗേറ്റിലേക്കുള്ള ദീർഘ നടത്തത്തെക്കുറിച്ചായിരുന്നു യാത്രികൻ പരാതി ഉയർത്തിയത്. ഇവിടേയ്ക്കുള്ള പാതയിൽ വളരെ കുറച്ച് ബെഞ്ചുകൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ കൂടുതൽ ബെഞ്ചുകൾ സ്ഥാപിക്കുകയായിരുന്നു. പുതിയ ബെഞ്ചുകളുടെ ചിത്രവും യാത്രികന്റെ കമന്റും അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post

