ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും തെക്ക്- പടിഞ്ഞാറ് ഭാഗത്ത് കനത്ത മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ഇതേ തുടർന്ന് നാളെ പുലർച്ചെ മൂന്ന് മണി മുതൽ രാജ്യവ്യാപകമായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ചവരെയുണ്ടാകും ശക്തമായ മഴ വെള്ളപ്പൊക്കത്തിനുൾപ്പെടെ കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
Discussion about this post

