ഡബ്ലിൻ: അനിൽ ഫോട്ടോസ് ആന്റ് മ്യൂസിക്കിന്റെ പുതിയ ഗാനം ‘വൃന്ദാവനത്തിലെ വാസുദേവാ’ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെയായിരുന്നു ഗാനം പുറത്തുവിട്ടത്. കൃഷ്ണനാമം പാടി പാടി എന്ന ആൽബത്തിന് ശേഷം ഇറങ്ങുന്ന ഗാനമാണ് വൃന്ദാവനത്തിലെ വാസുദേവാ.
ഷൈൻ വെങ്കിടങ്ങ് ആണ് ഗാനത്തിന്റെ ആലാപനം. അശോക് കുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും ഷൈൻ ആണ്. കെ.പി പ്രസാദ് സംവിധാനം ചെയ്ത ആൽബം ചിത്രീകരിച്ചിരിക്കുന്നത് ജയകൃഷ്ണൻ റെഡ് മൂവീസ് ആണ്. പ്രശാന്ത്, രശ്മി രജി എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.
Discussion about this post

