ഡബ്ലിൻ: അയർലൻഡിലെ റോഡുകളിൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ സംവിധാനം വേണമെന്ന് ആവശ്യം. മോട്ടർ ഇൻഷൂറേഴ്സ് ബ്യൂറോ ഓഫ് അയർലൻഡാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഐറിഷ് റോഡുകളിലെ ഇൻഷുറൻസ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചതായി എംഐബിഐയുടെ പഠനത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എംഐബിഐ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്.
2024 നും 2025 നും ഇടയിൽ ഇൻഷൂറൻസ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ 3.5 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് എംഐബിഐയുടെ പഠനത്തിൽ വ്യക്തമായിരിക്കുന്നത്. ഇതിനുപുറമെ, 2025 ൽ ഇൻഷുറൻസ് ഇല്ലാത്തതോ നാഷണൽ ഫ്ലീറ്റ് ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യാത്തതോ ആയ 105,942 സ്വകാര്യ ഇതര വാഹനങ്ങൾ ഉണ്ടായിരുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കണ്ടിന്യൂവസ് വെഹിക്കിൾ കവറേജ് സംവിധാനം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

