ഡൗൺ: കൗണ്ടി ഡൗണിൽ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയും വടിവാൾ വീശുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കിൽകീലിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രതിയ്ക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ക്രോസ്ബോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്. മുഖം മൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ ഇയാൾ പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. എന്നാൽ ഇയാൾ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയും വടിവാൾ വീശുകയുമായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും.
Discussion about this post

