ഡബ്ലിൻ: അയർലൻഡിൽ ഇനി ചൂടിന്റെ ദിനങ്ങൾ. വരുന്ന 10 ദിവസം അയർലൻഡിലെ അന്തരീക്ഷ താപനിലയിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. പകൽ നേരങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
ഉയർന്ന മർദ്ദമാണ് അയർലൻഡിൽ ചൂട് കൂടിയ കാലാവസ്ഥയ്ക്ക് കാരണം ആയിരിക്കുന്നത്. അടുത്ത 10 ദിവസത്തേയ്ക്ക് ഉയർന്നമർദ്ദത്തിന്റെ സ്വാധീനം രാജ്യത്ത് തുടരും. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.
Discussion about this post

