സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. 20 കാരന് ഗുരുതരമായി പരിക്കേറ്റു. സ്ലൈഗോയിലെ കാഷെൽഗരന് സമീപം എൻ 15 ൽ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. 20 കാരൻ സ്ലെെഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
20 കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 20 കാരനെ സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന 60 വയസ്സുള്ള സ്ത്രീയ്ക്കും പരിക്കേറ്റു. ഇവരും സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

