ലിമെറിക്ക്: അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട ലിമെറിക്ക് സ്വദേശിനി സ്കാർലറ്റ് ഫോക്നറുടെ സഹോദരൻ അന്തരിച്ചു. 30 വയസ്സായിരുന്നു. ഇന്നലെ ആയിരുന്നു സ്കാർലറ്റിന്റെ സഹോദരൻ ജേസന്‍ ജീവൻ നഷ്ടമായത്. മരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച ആയിരുന്നു സ്കാർലറ്റിന്റെ സംസ്കാര ചടങ്ങുകൾ. ഇതിൽ ജേസൻ പങ്കെടുത്തിരുന്നു. സഹോദരിയുടെ വിയോഗത്തിൽ വലിയ മനോവിഷമത്തിൽ ആയിരുന്നു ജേസൻ. ലിമെറിക്കിലെ ലോംഗ്പേവ്മെന്റിലാണ് ജേസൻ താമസിക്കുന്നത്.
Discussion about this post

