ഡബ്ലിൻ: ഡബ്ലിനിൽ ബസിന് തീടിപിടിച്ചു. ഇന്നലെ മോറെഹാംപ്ടൺ റോഡിലായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ ഡബ്ലിൻ ഫയർബ്രിഗേഡിൽ നിന്നുള്ള സേനാംഗങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. അപ്പോഴേയ്ക്കും വാഹനത്തിൽ തീ വലിയ തോതിൽ വ്യാപിച്ചിരുന്നു. ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് അതുവഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു.
Discussion about this post

