ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്കുള്ള പരിധിയ്ക്കെതിരെ അമേരിക്കൻ എയർലൈനുകൾ. യുഎസ് ഗതാഗതവകുപ്പിന് ഇക്കാര്യം ചൂണ്ടിക്കാട്ടി എയർലൈൻസ് ഫോർ അമേരിക്ക പരാതി നൽകി. യാത്രികർക്ക് പരിധി ഏർപ്പെടുത്തുന്നതിലൂടെ അയർലൻഡ് നിയമപരമായ ഉത്തരവാദിത്വങ്ങൾ ലംഘിക്കുകയാണെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
യാത്രികർക്ക് പരിധി നിലനിൽക്കുന്നതിനാൽ സ്ലോട്ടുകൾ വെട്ടിക്കുറയ്ക്കാൻ എയർലൈനുകൾ നിർബന്ധിതരാകുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനും അനാവശ്യ നിയമം തടസ്സം നിൽക്കുന്നു. രണ്ടാമത്തെ റൺവേ കൂടി തുറന്നതിനാൽ ഓരോ വർഷവും 60 ദശലക്ഷം പേർക്ക് വിമാനത്താവളം വഴി സഞ്ചരിക്കാമെന്നും പരാതിയിൽ ചൂണ്ടിക്കാന്നുണ്ട്.
Discussion about this post

