ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. നാളെയും തുടർന്നുള്ള ദിവസങ്ങളിലും മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക. രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
ബുധനാഴ്ച രാവിലെ മുതൽ മഴ ലഭിക്കും. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ കിഴക്കോട്ട് ശക്തമായ മഴ ലഭിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ചാറ്റൽ മഴയും ലഭിക്കും.
Discussion about this post

