ഡബ്ലിൻ: അയർലൻഡിൽ വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ. ഇന്ന് മുതൽ അസ്ഥിര കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് കിഴക്കൻ, തെക്ക് കിഴക്കൻ മേഖലയിൽ ആയിരിക്കും വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുക.
തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് കാർമേഘങ്ങൾ രൂപം കൊള്ളും. ഇത് വടക്ക് ദിശയിലേക്ക് സഞ്ചരിക്കും. കിഴക്ക് ഭാഗത്തും വടക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ചിലപ്പോൾ മഴ ശക്തമാകാം. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമായേക്കാമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 9 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും ചൂട് രേഖപ്പെടുത്തുക.

