ഡബ്ലിൻ: അയർലന്റിൽ സമ്മർ ആരംഭിച്ചെങ്കിലും അസ്ഥിരകാലാവസ്ഥ തുടരുന്നു. വെയിലും മഴയും രാജ്യത്ത് ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയും തത്സ്ഥിതി തുടരുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്.
ഇന്ന് പകൽനേരങ്ങളിൽ മഴ ലഭിക്കും. 12 മുതൽ 17 ഡിഗ്രിവരെയാകും അയർലന്റിൽ താപനില രേഖപ്പെടുത്തുക. രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. വെള്ളിയാഴ്ച നല്ല തെളിഞ്ഞ കാലാവസ്ഥയാകും രാവിലെ അനുഭവപ്പെടുക. വൈകീട്ടോടെ പലയിടങ്ങളിലും മഴ ലഭിക്കും.
Discussion about this post

