ലെറ്റർകെന്നി: ലെറ്റർകെന്നിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത ഉപകരണം കണ്ടെത്തി. ഇതേ തുടർന്ന് സൈന്യത്തിന്റെ ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.
എഡെനകർണൻ സൗത്ത് പ്രദേശത്തായിരുന്നു സ്ഫോടകവസ്തു കണ്ടെത്തിയത്. പ്രദേശവാസികൾ ആയിരുന്നു ഉപകരണം ആദ്യം കണ്ടത്. സ്ഫോടകവസ്തുവാണെന്ന സംശയത്തിൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇഒഡി സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

