ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം ആയി ഉയർന്നുവെന്നാണ് വ്യക്തമാകുന്നത്. സാങ്കേതിക മേഖലയിൽ തൊഴിലവസരങ്ങൾ കുറയുന്നതാണ് തൊഴിലില്ലായ്മ വർധിക്കാനുള്ള പ്രധാന കാരണം.
ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 1,41,800 ആയിരുന്നു. 17,600 പേരാണ് പുതുതായി തൊഴിൽ രഹിതരായത്. ഇൻഫർമേഷൻ മേഖലയിലെ തൊഴിലുകളിൽ വലിയ കുറവാണ് ഈ വർഷം ആദ്യ പാദത്തിൽ ഉണ്ടായിട്ടുള്ളത്. തൊഴിലുകൾ 10.7 ശതമാനം കുറഞ്ഞു. അതായത് ഏകദേശം 20,300 തൊഴിലുകളുടെ കുറവ്. പ്രോഗ്രാമിംഗ്, കൺസൾട്ടൻസി തസ്തികകളിൽ 16,200 ജീവനക്കാരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post

