ഡബ്ലിൻ: അയർലൻഡിൽ കാലാവസ്ഥ മെച്ചപ്പെടുന്നു. വരും ദിവസങ്ങളിൽ വെയിലുള്ള തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അയർലൻഡിൽ അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ ഏറ്റവും പുതിയ പ്രവചനം. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാം.
മധ്യ യൂറോപ്പിൽ നിന്നുള്ള ഉയർന്ന മർദ്ദം, തെക്ക്- തെക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള ചൂടുള്ള വായു എന്നിവയാണ് അയർലൻഡിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. വാരാന്ത്യത്തിൽ വെയിലും മൂടൽമഞ്ഞും ഉണ്ടാകും. 23 ഡിഗ്രി സെൽഷ്യസ് ആയിരിക്കും വാരാന്ത്യത്തിൽ അനുഭവപ്പെടുന്ന അന്തരീക്ഷ താപനില.
Discussion about this post

