ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വാടക നിരക്ക് വർധനവിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടെ വാടക നിയമ ഭേദഗതിയെ ന്യായീകരിച്ച് ഭവനമന്ത്രി ജെയിംസ് ബ്രൗൺ. ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത് എന്ന് മന്ത്രി പ്രതികരിച്ചു. താലയിലെ ഭവന വികസന പദ്ധതിയുടെ സോഡ് ടേണിംഗ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാർച്ച് 1 മുതലാണ് അയർലൻഡിൽ വാടക നിയമം പ്രാബല്യത്തിൽ വന്നത്. ഇതിന് ശേഷം വാടക നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പുറമേ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ എണ്ണത്തിലും വർധനവുണ്ട്.
Discussion about this post

