വാട്ടർഫോർഡ്: കേരളത്തിലെ യുഡിഎഫിന്റെ വിജയം ആഘോഷമാക്കി വാട്ടർഫോർഡ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. ആഘോഷപരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി.
കേരളത്തിലെ യുഡിഎഫിന്റെ വിജയം മധുരം പങ്കുവച്ചാണ് അംഗങ്ങൾ ആഘോഷിച്ചത്. സ്നേഹവിരുന്നും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് കെ. മാത്യു പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി. പി. സജീന്ദ്രൻ, ഡോ. മാത്യു കുഴൽനാടൻ, ഐ ഓ സീ അയർലൻഡ് നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു ഇവർ പരിപാടിയുടെ ഭാഗമായത്.ഐഒസി കേരള ചാപ്റ്റർ ചെയർമാൻ ജോർജ്കുട്ടി പുന്നമട മുഖ്യപ്രഭാഷണം നടത്തി.
Discussion about this post

