ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ വത്തിക്കാനിൽ. രാവിലെയോടെയാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും വത്തിക്കാനിൽ എത്തിയത്. ഭാര്യ മേരിയും അദ്ദേഹത്തിനൊപ്പമുണ്ട്.
വത്തിക്കാനിലെത്തിയ ഇരുവരെയും പേപ്പൽ ഹൗസ്ഹോൾഡ് പ്രീഫെക്ട് മോൺസിഞ്ഞോർ പീറ്റർ രാജിച് സ്വീകരിച്ചു. മാർപ്പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ ലൈബ്രറിയിൽ ആയിരിക്കും കൂടിക്കാഴ്ച. 30 മിനിറ്റ് മുതൽ 40 മിനിറ്റുവരെ കൂടിക്കാഴ്ച നീളുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷം കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനുമായും മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും. ഏകദേശം 1 മണിക്കൂർ നേരമായിരിക്കും കൂടിക്കാഴ്ച.
Discussion about this post

