ഡബ്ലിൻ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അയർലന്റിന്റെ (UNA IRELAND) ഇന്റർനാഷണൽ നഴ്സസ് ഡേ സെലിബ്രേഷൻ ശനിയാഴ്ച ( മെയ് 10). ഡബ്ലിൻ 24 ലെ സ്പ്രിംഗ്ഫീൽഡിലെ സെന്റ് മാർക്സ് ജിഎഎ ക്ലബ്ബിലാണ് ആഘോഷപരിപാടികൾ നടക്കുക. ബ്ലൂ ചിപ്പുമായി ചേർന്നാണ് യുഎൻഎ അയർലന്റ് ഇന്റർനാഷണൽ നഴ്സ് ഡേ ആഘോഷിക്കുന്നത്.
അയർലന്റിലെ ഇന്ത്യൻ അംബാസിഡൻ അഖിലേഷ് മിശ്ര പരിപാടിയിൽ മുഖ്യതിഥിയാകും. വിപുലമായ ആഘോഷപരിപാടികൾ ആണ് അന്താരാഷ്ട്ര നഴ്സസ് ഡേ സെലിബ്രേഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടികൾ.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കുട്ടികളുടെ വിനോദങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫൺ ഗെയിമുകളും വേദിയെ ഇളക്കി മറിയ്ക്കാൻ ക്ലൗഡ് 9 ന്റെ ഡിജെ സംഗീതവും ഉണ്ടാകും. റോയൽ കാറ്റേഴ്സിന്റെ രുചികരമായ ഉച്ചഭക്ഷണവും പരിപാടിയിൽ ആസ്വദിക്കാം.
ആഘോഷ പരിപാടിയിലേക്ക് പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് Fameer CK – 0894090747 Vinu Varghese – 0899624433 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

