ഡബ്ലിൻ: കൂടുതൽ വീടുകളിലേക്ക് ജലവിതരണം നടത്തണമെങ്കിൽ അധിക പണം ആവശ്യമാണെന്ന് വ്യക്തമാക്കി ഉയിസ് ഐറാൻ. സർക്കാരിന്റെ പതുക്കിയ ഭവന പദ്ധതി പ്രകാരം 2030 ആകുമ്പോഴേയ്ക്കും 3 ലക്ഷം വീടുകൾ നിർമ്മിച്ച് നൽകാനാണ് തീരുമാനം. എന്നാൽ ഈ വീടുകളിലേക്ക് ജലവിതരണം നടത്തണമെങ്കിൽ 2 ബില്യൺ യൂറോ ആവശ്യമാണെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്.
2025-2029 കാലത്തേയ്ക്ക് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഉയിസ് ഐറാന് 10.3 ബില്യൺ യൂറോ ആവശ്യമായിട്ടുണ്ട്. ഇതിന് പുറമേ ആണ് അധികമായി 2 ബില്യൺ വേണ്ടിവരുന്നത്.
Discussion about this post

