ഡബ്ലിന്‍ : അയര്‍ലൻഡിൽ ഈ വര്‍ഷം ഇതുവരെ എല്ലാ ദിവസവും മഴ ലഭിച്ചെന്ന് മെറ്റ് ഏറാൻ .കെറിയിലെ വാലന്റിയ ഒബ്സര്വേറ്ററിയില് 2026 ജനുവരി ഒന്നിനും 2026 ഫെബ്രുവരി 24നുമിടയില്‍ 318.1 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
രാജ്യത്തെ മിക്ക പ്രദേശങ്ങളിലും എല്ലാദിവസവും നേരിയ തോതിലെങ്കിലും മഴയെത്തിയതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമാണ് ഇത്രയധികം മഴ ദിവസങ്ങള്‍ അടുപ്പിച്ചെത്തുന്നത്. കോര്‍ക്ക് വിമാനത്താവളത്തിലെ വെതര്സ്റ്റേഷനാണ് ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 323 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.
നാളെയും രാജ്യവ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. മിഡ് ലാന്‍ഡ്സിലും ,ഡബ്ലിന്‍ മേഖലയിലും കനത്ത മഴയും,വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

