ഡബ്ലിൻ ; 2026 നും 2028 നും വൈദ്യുതി ആവശ്യകത വർധിക്കുമെന്ന് എർഗ്രിഡ് . ആവശ്യകത നിറവേറ്റുന്നതിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യം ഉണ്ടാകുമെന്നും എർഗ്രിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2030 വരെ ഡിമാൻഡിൽ “കുത്തനെയുള്ള” വളർച്ച ഉണ്ടാകുമെന്നും 2030 നും 2035 നും ഇടയിൽ വളർച്ചയിൽ “സ്ഥിരമായ വർദ്ധനവ്” ഉണ്ടാകുമെന്നും എർഗ്രിഡ് പറഞ്ഞു.
ഡാറ്റാ സെന്ററുകളിൽ നിന്നും, ഇലക്ട്രിക് വാഹനങ്ങൾ, ഹീറ്റ് പമ്പുകൾ പോലുള്ള ഗതാഗത, താപ വൈദ്യുതി എന്നിവയുടെ വർദ്ധിച്ച വൈദ്യുതീകരണത്തിൽ നിന്നുമാണ് ഡിമാൻഡ് വളർച്ച ഉണ്ടാകുന്നതെന്ന് എർഗ്രിഡ് ചൂണ്ടിക്കാട്ടി.
വൈദ്യുതി ആവശ്യകതയും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ പരിശോധിക്കുന്ന വാർഷിക ഓൾ-ഐലൻഡ് റിസോഴ്സ് അഡെക്വിസി അസസ്മെന്റിൽ, അടുത്ത ദശകത്തിന്റെ തുടക്കത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ “ആവശ്യകം നിറവേറ്റുന്നതിന് കൂടുതൽ ഉൽപ്പാദനം ആവശ്യമാണെന്നും എർഗ്രിഡ് പറയുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ, രാജ്യം പ്രധാനമായും പുനരുപയോഗിക്കാവുന്ന വൈദ്യുതി സംവിധാനത്തിലേക്ക് മാറുന്നതിനനുസരിച്ച് വൈദ്യുതി വിതരണ സ്രോതസ്സുകൾ മാറികൊണ്ടിരിക്കുമെന്നും എർഗ്രിഡ്ഡ് പറഞ്ഞു.

