ഡബ്ലിന്‍ : അയർലൻഡ് സര്‍ക്കുലര്‍ ഇക്കണോമിയിലേയ്ക്ക് ചുവടുമാറുന്നു. ആക്സിലറേറ്റിംഗ് ആക്ഷന്‍ എന്ന് പേരിട്ട പുതിയ സര്‍ക്കുലര്‍ ഇക്കണോമി സ്ട്രാറ്റജി ഡോക്യുമെന്റ്, കാലാവസ്ഥാ, പരിസ്ഥിതി മന്ത്രി ദാരാ ഒ ബ്രിയനും സര്‍ക്കുലര്‍ ഇക്കണോമിയുടെ ഉത്തരവാദിത്തമുള്ള സഹമന്ത്രി അലന് ഡില്ലണും ചേർന്നാണ് പുറത്തിറക്കിയത്.
നിര്‍മ്മാണം, ബയോ ഇക്കണോമി, റീട്ടെയില്‍, പാക്കേജിംഗ്, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് എന്നീ ആറ് പ്രധാന മേഖലകളെയാണ് സ്ട്രാറ്റജി ലക്ഷ്യമിടുന്നത്.സ്ട്രാറ്റജിയുടെ ഭാഗമായി നാഷണല്‍ പൈലറ്റ് റിപ്പയര്‍ വൗച്ചര്‍ സ്കീം നടപ്പാക്കും
2030 ആകുമ്പോഴേക്കും അയര്‍ലൻഡിന്റെ സര്‍ക്കുലര്‍ മെറ്റീരിയല്‍ ഉപയോഗ നിരക്ക് ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ച് 12% ല്‍ എത്തിക്കുകയാണ് സ്ട്രാറ്റജിയുടെ ലക്ഷ്യം. ഇതിനായി പുനരുപയോഗം, റിപ്പയറിംഗ്, റീ സൈക്ലിംഗ് ഹബ്ബുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കും
റിപ്പയര്‍ ചെലവ് കുറയ്ക്കാനും ഉപകരണങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് 2028 വരെയുള്ള ഈ സ്കീം.സര്‍ക്കുലര്‍ ഇക്കണോമി ഫണ്ടിന്റെ പിന്തുണയോടെയാണ് സ്ട്രാറ്റജി നടപ്പാക്കുക.

