വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ ട്രക്കിൽ ഒളിച്ച് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിൽ എടുത്തു. റോസ്ലെയർ യൂറോപോർട്ടിൽ വെളളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ഇമിഗ്രേഷൻ പരിശോധനകൾക്കിടെയാണ് ഇരുവരും പിടിയിലായത്. ഉടനെ ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ട്രക്ക് ഡ്രൈവറെയും പിടിയിലായവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

