കൊല്ലം : ഏഴാം മൈലിൽ സ്വകാര്യസ്കൂളിൽ ഭക്ഷ്യവിഷബാധ . മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ . ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് .
സ്കൂളിലെ പമ്പ് തകരാറിലായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കരാറുകാരൻ നൽകിയത് പാറമടയിലെ വെള്ളമാണെന്ന് ആരോപണമുണ്ട് . വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി അയച്ചു.
Discussion about this post

