ബെൽഫാസ്റ്റ്: യുകെയിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട ലഹരിമരുന്ന് മാഫിയ തലവനായി വടക്കൻ അയർലൻഡിലും അന്വേഷണം. രക്ഷപ്പെട്ട ഇയാൾ വടക്കൻ അയർലൻഡിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് മേഖലയിലും അന്വേഷണം നടത്തുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിലും ഇയാൾക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ ഡാനിയേൽ മക്ക്ലിയാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. മെയ് 30 ന് ആയിരുന്നു വാറിംഗ്ടണിലെ ആപ്പിൾട്ടണിലുള്ള എച്ച്എംപി തോൺ ക്രോസിൽ നിന്നും ഇയാൾ തടവ് ചാടിയത്. ഇയാൾക്ക് അയർലൻഡുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
Discussion about this post

