വിക്ലോ: കൗണ്ടി വിക്ലോയിൽ കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. വിക്ലോ ഹാർബർ പരിസരത്ത് ആയിരുന്നു സംഭവം. വിക്ലോ റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റിയൂഷനിലെ വളണ്ടിയർമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോവിംഗ് ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. വിക്ലോ ഹാർബറിൽ നിന്നും 200 മീറ്റർ അകലെ ആയിട്ടായിരുന്നു ബോട്ട് മുങ്ങിയത്. രണ്ട് പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഉടനെ അവിടെ ഉണ്ടായിരുന്നവർ വിവരം കോസ്റ്റ്ഗാർഡിനെ അറിയിക്കുകയായിരുന്നു.
Discussion about this post

