ഡബ്ലിൻ: അയർലൻഡിലെ രണ്ട് മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഗാൽവേ വെസ്റ്റ്, ഡബ്ലിൻ സെൻട്രൽ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. രാത്രി 10 മണിവരെയാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. രണ്ട് മണ്ഡലങ്ങളിലുമായി 78 സ്കൂളുകളിലാണ് വോട്ടെടുപ്പ് നടക്കുക. ഈ സ്കൂളുകൾക്ക് ഇന്ന് അവധി ആയിരിക്കും. വോട്ടർപട്ടികയിൽ നിന്നും നിരവധി പേരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തിരുന്നു. അതിനാൽ ഇരുമണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
2024 ൽ 63,190 പേരായിരുന്നു ഡബ്ലിൻ സെൻട്രലിലെ വോട്ടർമാർ. എന്നാൽ ഇത്തവണ ഇത് 57,619 ആയി. ഗാൽവേ വെസ്റ്റിലെ വോട്ടർമാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 103,479 വോട്ടർമാരാണ് നിലവിൽ ഗാൽവേ വെസ്റ്റിൽ ഉള്ളത്.

