ക്ലെയർ: കൗണ്ടി ക്ലെയറിൽ എം18 മോട്ടോർവേയിൽവച്ച് ട്രക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് എം 18 ലെ ഒരു ലൈൻ അടച്ചിടേണ്ട സാഹചര്യം ഉണ്ടായി.
ക്രുഷീനിലെ ജംഗ്ഷൻ 15 ന് വടക്കുള്ള മോട്ടോർവേയിൽ ട്യൂബർ റോഡ് ഫ്ലൈഓവറിന് സമീപം രാത്രി 9 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ട്രക്കിന്റെ ക്യാബിനിൽ നിന്നും തീ ഉയരുകയായിരുന്നു. ഇത് കണ്ട ഡ്രൈവർ ഉടനെ തന്നെ ട്രക്ക് നിർത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി.
പിന്നാലെ വിവരം അറിഞ്ഞ അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. അതേസമയം സംഭവത്തെ തുടർന്ന് വലിയ ഗതാഗത കുരുക്കാണ് മോട്ടോർവേയിൽ അനുഭവപ്പെട്ടത്.

