ഡബ്ലിൻ: ഇന്ത്യയ്ക്ക് അഭിമാനമായി തൃഷ കന്യമരാള. അയർലൻഡിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്മാസ്റ്റർ എന്ന നേട്ടം കൈവരിച്ചു. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഗ്രാൻഡ് മാസ്റ്റർ ആകുന്നത്.
കേവലം 20 വയസ്സിലാണ് അപൂർവ്വ നേട്ടം തൃഷ സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിനിയാണ് തൃഷ. 2017 ലാണ് തൃഷ അയർലൻഡിൽ എത്തുന്നത്.
14ാമത്തെ വയസിൽ അയർലൻഡിന്റെ ആദ്യ വുമൺ ഇന്റർനാഷണൽ മാസ്റ്റർ നേട്ടവും തൃഷ കൈവരിച്ചിരുന്നു.
Discussion about this post

