ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ ലഹരി ഉപയോഗിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ അറസ്റ്റിൽ. ഡൊണഗൽ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ഇയാൾക്കെതിരെ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾ ചുമത്തി.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മേഖലയിൽ പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതി കാറുമായി അവിടെ എത്തിയത്. പോലീസിനെ കണ്ട ഇയാൾ ഇവിടെ നിന്നും അമിത വേഗതയിൽ കാറോടിച്ച് പോകുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി വ്യക്തമാകുകയായിരുന്നു. വാഹനത്തിൽ നിന്നും ലഹരിയും പിടിച്ചെടുത്തു.
Discussion about this post

