സ്ലൈഗോ: അയർലൻഡിൽ വിവിധയിടങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു മെയ്നൂത്ത്, സ്ലൈഗോ, എം3 പാർക്ക്വേയ് എന്നിവിടങ്ങളിലെ സർവ്വീസുകൾ തടസ്സപ്പെട്ടത്. സർവ്വീസുകൾ തടസ്സപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.
ഐറിഷ് റെയിൽ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് റൂട്ടുകളിലുള്ള ട്രെയിൻ സർവ്വീസുകൾ താത്കാലികമായി ഐറിഷ് റെയിൽ റദ്ദാക്കിയതാണ്. പെല്ലറ്റ്സ്ടൗണിലൂടെയുള്ള എല്ലാ സർവ്വീസും നിർത്തിവച്ചു. സ്ലൈഗോയിലെ യാത്രക്കാർക്കായി കനോലിക്കും മെയ്നൂത്തിനും ഇടയിൽ ബസ് ട്രാൻസ്ഫറുകൾ ക്രമീകരിച്ചിട്ടുണ്ട്. മെയ്നൂത്തിൽ നിന്നാണ് സ്ലൈഗോ സർവീസ് ആരംഭിക്കുന്നതെന്ന് ഐറിഷ് റെയിൽ അറിയിച്ചു.

